ഒഴിക്കിൽ പെട്ട മൂന്നു വയസ്സുകാരന് രക്ഷകരായി അലാവുദ്ദീനും മൂസയും

കൂരിയാട് മാതാട് ആണ് സംഭവം നടന്നത് ചൂണ്ടയിടൽ ഹോബിയാക്കിയ പ്രവാസിയായ താട്ടയിൽ അലാവു എന്ന അലാവുദ്ദീനും പന്താര മൂസയും  ചേർന്ന് പതിവുപോലെ അന്ന് തീരുമാനിച്ച മാതാട് കൂരിയാട് തോട്ടിൽ ചൂണ്ടയിട്ടു കൊണ്ടിരിക്കെ കലങ്ങി കുത്തി ഒലിച്ചുവരുന്ന വെള്ളത്തിലൂടെ എന്തോ ഒഴുകിവരുന്നത്   ശ്രദ്ധയിൽപ്പെട്ട അലാവുദ്ദീൻ കൂടെയുള്ള മൂസയോട് എന്തോ പാവ പോലെ മുന്നിലൂടെ ഒരു മിന്നായം പോലെ  കടന്നുപോകുന്നത് ചൂണ്ടിക്കാണിച്ചു പക്ഷേ എന്തെങ്കിലും വേസ്റ്റ് ആയിരിക്കുമെന്ന് പറഞ്ഞു മൂസ പിന്തിരിപ്പിച്ചെങ്കിലും അലാവു അത് സൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു അതൊരു കുട്ടിയാണെന്ന് മനസ്സിലാക്കിയ അലാവുദ്ദീൻ മുന്നോട്ടു ഓടിക്കൊണ്ട് കുത്തി ഒലിച്ചുവരുന്ന വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നു.

അതി സാഹസികമായി കുട്ടിയെ കൈപ്പിടിയിൽ ഒതുക്കി തന്റെ മാറോട് അണച്ച് കരക്ക് എത്തിച്ച അലാവുദ്ദീന് വളരെ നിരാശയായിരുന്നു ഉണ്ടായിരുന്നത്  നിശ്ചലവസ്ഥയിലായിരുന്ന കുട്ടി മരണം ഉറപ്പിച്ച അലാവുദ്ദീനും കുറച്ചൊന്ന് അന്താളിച് എങ്കിലും ധൈര്യം സംഭരിച്ച് കുട്ടിയെ തന്റെ കാലിൽ കിടത്തി സിപിആർ കൊടുക്കാൻ ആരംഭിച്ചു നിരാശയാണെങ്കിലും വീണ്ടും വീണ്ടും തുടർന്നുകൊണ്ടേയിരുന്നു കുട്ടിയുടെ തൊണ്ടയിൽ എന്തോ പ്രയാസം നേരിടുന്നു എന്ന് മനസ്സിലാക്കിയ അലാവുദ്ദീൻ  സർവ്വശക്തിയും ധൈര്യവും സംഭരിച്ച് ശ്വാസോച്ഛാസം കൊടുക്കാൻ തുടങ്ങിയപ്പോൾ കുട്ടിയുടെ വായിൽ നിന്നും ഭക്ഷണാവശിഷ്ടങ്ങൾ പുറത്തു വന്നതിന്റെ അടിസ്ഥാനത്തിൽ ഉള്ളിൽ എവിടെയോ ജീവൻറെ ഒരു അംശം ബാക്കിയുണ്ട് എന്ന് മനസ്സിലാക്കിയ അലാവു സിപിആർ കൊടുക്കുന്നത് തുടർന്നുകൊണ്ടേയിരുന്നു അപ്പോഴേക്കും കൂടെയുള്ള മൂസ ഓടിച്ചെന്ന് നാട്ടുകാരെ വിവരമറിക്കുകയും  പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിക്കുകയും ICU പ്രവേശിക്കുകയും ചെയ്തതോടെ അയാന് പുതുജീവിതത്തിലേക്ക് തിരിച്ചുവന്ന സന്തോഷത്തിലാണ് അലാവുദ്ദീനും കുടുംബവും നാട്ടുകാരും. അന്ന് ഡൽഹിയിൽ പോകാനായി ടിക്കറ്റ് എടുത്ത അലാവുദ്ദീൻ അന്ന് അത് ക്യാൻസൽ ആവാനും അവിടെ എത്താനും ഇത്തരമൊരു സൽപ്രവർത്തിയിൽ ഏർപ്പെടാനും സാധിച്ചത് ദൈവ നിമിത്തമായി കാണുകയാണ്. അലാവുദ്ദീന്റെ സംയോജിത ഇടപെടൽ നടത്തിയത് കാരണം കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം നാട്ടുകാരുമായി പങ്കുവെക്കുമ്പോഴും അദ്ദേഹത്തിൻറെ കണ്ണിൽ ആത്മസംതൃപ്തിയുടെ നിലാവെട്ടം കാണാമായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}