എ.ആർ നഗർ: എ. ആർ. നഗർ ഗ്രാമ പഞ്ചായത്തിലെ കുന്നുംപുറത്തു പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിനു വേണ്ടി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി.കെ കുഞ്ഞാലിക്കുട്ടി എം. എൽ. എ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് അധ്യക്ഷത വഹിച്ചു.വേങ്ങരലൈവ്.എ. ആർ നഗർ കുടുബാരോഗ്യ കേന്ദ്രം തയ്യാറാക്കുന്ന ആരോഗ്യ കൈപുസ്തകത്തിന്റെ പ്രകാശനവും എം. എൽ. എ നിർവഹിച്ചു. ഡോ. കെ. നസീല മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ ,വികസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞുമൊയ്തീൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈല പുല്ലൂണി, ബ്ലോക് പഞ്ചായത്ത് അംഗം അബ്ദുൾ അസീസ്, പഞ്ചായത്ത് മെമ്പർമാരായ ലി കാവുങ്ങൽ ലിയാഖത്ത് അലി, പി. കെ ഫിർദൗസ് എന്നിവർ സംസാരിച്ചു. പ്രോഗ്രാമിന്റെ ഭാഗമായി കലാപരിപാടികൾ അവതരിപ്പിച്ച സ്കൂളുകൾക്ക് മെമെന്റോകൾ വിതരണം ചെയ്തു.വേങ്ങര ലൈവ്.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിന് കമ്മിറ്റി ചെയർ പേഴ്സൺ ജിഷ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. സി. ടി മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു. ആരോഗ്യപ്രവർത്തകരും ആശ പ്രവർത്തകരും ചേർന്ന് കലാ പരിപാടികൾ അവതരിപ്പിച്ചു.