തിരൂരങ്ങാടി : മലപ്പുറം എസ്.പി.യായിരുന്ന സുജിത്ത് ദാസിന്റെ കീഴിലെ ഡാൻസാഫ് സംഘത്തിന്റെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട താമിർ ജിഫ്‌രി കേസ് മുസ്‌ലിം യൂത്ത്‌ലീഗ് പ്രധാന വിഷയമാക്കി പ്രതിഷേധിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു.
ഒക്ടോബർ മൂന്നിന് സംസ്ഥാനത്തെ എല്ലാ എസ്.പി. ഓഫീസുകളിലേക്കും യൂത്ത്‌ലീഗ് പ്രതിഷേധമാർച്ച് നടത്തുന്നുണ്ട്. കേസ് നടത്തിപ്പിന് കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം മമ്പുറത്തുള്ള താമിർ ജിഫ്‌രിയുടെ വീട്ടിലെത്തിയ പി.കെ. ഫിറോസ് മാതാവിൽനിന്നും സഹോദരനിൽനിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. യൂത്ത്‌ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു.എ. റസാഖ്, റഷീദ് കൊണ്ടാണത്ത്, യാസർ ഒള്ളക്കർ, കെ.കെ. സക്കരിയ, മുസ്തഫ ഇടത്തിങ്ങൽ തുടങ്ങിയവരും പങ്കെടുത്തു.