അബ്ദുറഹ്മാൻ നഗർ: അബ്ദുൽ റഹ്‌മാൻ നഗർ പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം സമർപ്പിച്ചു. വിവിധ ബ്രാഞ്ചുകളിൽ നിന്നും ശേഖരിച്ച ഒപ്പുകളോടൊപ്പമാണ് ബ്രാഞ്ച് ഭാരവാഹികൾ നിവേദനം നൽകിയത്.
ഗ്രാമീണ റോഡുകൾ അടിയന്തിരമായി ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ തുടർ സമരങ്ങളിലേക്ക് കടക്കുമെന്നും പഞ്ചായത് ഭാരവാഹികൾ പറഞ്ഞു.
എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡണ്ട് ഈസ മമ്പുറം സെക്രട്ടറി മുജീബ് കുന്നുംപുറം ട്രഷറർ ഹനീഫ കുറ്റൂർ ബ്രാഞ്ച് പ്രസിഡണ്ട് സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.