വേങ്ങര: മണ്ഡലം ക്യാമ്പ് കെപിസിസി സെക്രട്ടറി കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിന്റെ ചാർജുള്ള കെപിസിസി മെമ്പർ പറമ്പൻ റഷീദ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പിസി വേലായുധൻകുട്ടി, കെപിസിസി മെമ്പർ പി എ ചെറീത്, വേങ്ങര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി പി അബ്ദുൽ റഷീദ്, ഡിസിസി മെമ്പർമാരായ മണി നീലഞ്ചേരി, എ കെ എ നസീർ, ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ എം എ അസീസ് എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടി കെ കുഞ്ഞുട്ടി, പി പിഎ ബാവ, പൂച്ചയെങ്ങൽ അലവി, വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ പൂച്ചിയാപ്പു, ചന്ദ്രമോഹനൻ കൂരിയാട്, ടിവി രാജഗോപാൽ, സോമൻ ഗാന്ധിക്കുന്ന്, പഞ്ചായത്ത് മെമ്പർമാരായ, എം ആരിഫ, എ കെ ജംഷീറ, ആസിയ മുഹമ്മദ്, ബാങ്ക് ഡയറക്ടർമാരായ എ വി ജിഷ, സുബൈദ കാളങ്ങാ ടൻ,മണ്ഡലം ഭാരവാഹികളായ ടി കെ മൂസക്കുട്ടി, വി.ടി മൊയ്തീൻ, സാക്കിർ വേങ്ങര, പൂവിൽ ആസിഫ്,കൈപ്ര ൻ ഉമ്മ ർ, കാപ്പൻ ലത്തീഫ്, കെ ഗംഗാധരൻ, കാപ്പൻ മുസ്തഫ, ചർച്ചയിൽ പങ്കെടുത്തു.
ചടങ്ങിൽ പ്രവാസി കോൺഗ്രസിന്റെ പുതിയ ഭാരവാഹികളായ പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ സി മുരളിയെ കെപിസിസി സെക്രട്ടറി കെ പി അബ്ദുൽ മജീദും. ബ്ലോക്ക് പ്രവാസി കോൺഗ്രസ് പ്രസിഡണ്ട് ആയി തിരഞ്ഞെടുത്ത സുബൈർ ബാവ താട്ടയിലിനെ കെപിസിസി മെമ്പർ പറമ്പൻ റഷീദും പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് യുകെ മുഹമ്മദ് കുട്ടിയെ ഡിസിസി ജനറൽ സെക്രട്ടറി പിസി വേലായുധൻകുട്ടിയും ആദരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടിവി റഷീദ് സ്വാഗതവും, ഇ പി അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.