വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി 2024-25 ന്റെ ഭാഗമായി തെരുവു നായകൾക്ക് പേവിഷബാധ കുത്തിവെപ്പ് നടത്തി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു.
വെറ്ററിനറി സർജൻ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ, ഡോഗ് ക്യാച്ചിംഗ് ടീം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കാമ്പയ്നിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പരിധിയിലെ തെരുവുനായ്ക്കളെ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ്‌നു വിധേയമാക്കി.