വേങ്ങര: പ്രവാചക ചര്യകൾ ജീവിത ഭാഗമാക്കാൻ സമുദായം മുന്നോട്ട് വരണമെന്ന് കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. വലിയോറ പാണ്ടികശാല മൻ ശളൽ ഉലൂം മദ്രസയിൽ നബിദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ മദ്രസ കമ്മിറ്റി പ്രസിഡണ്ട് പി കെ ഉസ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. മദ്രസ സെക്രട്ടറി പാറക്കൽ മുഹമ്മദ് കുട്ടി, സദർ മുഅല്ലിം അഹമ്മദ് ഫൈസി, വാർഡ് മെമ്പർ യൂസഫലി വലിയോറ, ഹാരിസ് മടപ്പള്ളി, ടി. സുബൈർ സഅദി, ടി കുഞ്ഞവറാൻ, യു.കെ. മൂസക്കുട്ടി, കെ എം ഹംസ, തൂമ്പിൽ ബാപ്പു, എ കെ മുഹമ്മദലി, ജമാലുദ്ദീൻ ബാഖവി, പാറക്കൽ ഹംസ എന്നിവർ സംസാരിച്ചു.
ഡോക്ടറേറ്റ് നേടിയ തുമ്പിൽ മഫൂസിനെയും തൂമ്പിൽ ഷമീമിനെയും വാഫി ബിരുദം നേടിയ പി.കെ.അൻവർ സലീലിനേയും, സമസ്ത പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും ചടങ്ങിൽ തങ്ങൾ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.