വോയിസ്‌ ഓഫ് താഴെങ്ങാടി വാട്സാപ്പ് കൂട്ടായ്മ ചെമ്പൻ അബ്ദു ബാവ യെയും കെ കെ സജീഷിനെയും ആദരിച്ചു

വേങ്ങര: ഗ്രാമപഞ്ചായത്തിലെ നാലു വാർഡുകൾ ഉൾപ്പെടുന്ന കുറ്റൂർ പ്രാദേശത്തെ മുഴുവൻ രണ്ടു ദിവസത്തോളം പരിഭ്രാന്തിയിലായ്ത്തിയ പേവിഷബാധ ഏറ്റ നായയെ സാഹസികമായി കീഴ്പെടുത്തി കുറ്റൂർ പ്രദേശത്തിന്റെ സമാധാനം വീണ്ടെടുത്തു തന്ന ചെമ്പൻ അബ്ദു ബാവയെയും ഐ എസ് ആർ ഒ വിജയകരമായി നടത്തിയ SSLV-D3/EOS-08 എന്ന റോക്കറ്റ് വിക്ഷേപണത്തിൽ പങ്കാളിയായി കുറ്റൂർ പ്രദേശത്തെ ദേശീയ തലത്തിൽ അടയാളപ്പെടുത്തിയ കെ കെ സജീഷിനെയും കുറ്റൂർ പ്രദേശത്തെ പ്രധാനപ്പെട്ട വാട്സാപ്പ് കൂട്ടായ്മകളിൽ ഒന്നായ വോയ്‌സ് ഓഫ് താഴെങ്ങാടി വാട്സാപ്പ് കൂട്ടായ്മ ആദരിച്ചു.

വോയിസ്‌ ഓഫ് താഴെഅങ്ങാടി അഡ്മിൻ പാനൽ അംഗം അസ്ബുദീൻ പി കെ അധ്യക്ഷത വഹിച്ച പരിപാടി 
വേങ്ങര ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ സി എം അസീസ് ഉദ്‌ഘാടനം നിർവഹിച്ചു. സി എം പ്രഭാഗരൻ സ്വാഗതം പറഞ്ഞു. 

പി എച്ച് ഫൈസൽ, സി എം കൃഷ്ണൻ കുട്ടി എന്നിവർ ആശംസയും രതീഷ് വി ടി നന്ദിയും നിർവഹിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}