വേങ്ങര ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണം: എസ് ഡി ടി യു

വേങ്ങര: വേങ്ങര ടൗണിലെ ​ഗതാ​ഗകുരുക്കിന്, അധികൃതർ ശക്തമായി ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നും നിയമ വിരുദ്ധമായി വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും കൂട്ടായിയിൽ അപകടത്തിൽ പെട്ട് ഓട്ടോഡ്രൈവർക്കു പരിക്കു പറ്റിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഓട്ടോഡ്രൈവർമാരുടെ സുരക്ഷയ്ക്കുള്ള സംവിധാനം ഏർപെടുത്തണമെന്നും സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ ( എസ് ഡി ടി യു ) വേങ്ങര ഏരിയ കമ്മിറ്റി യോഗത്തിൽ  ആവശ്യപ്പെട്ടു. 

എസ് ഡി ടി യു സംസ്ഥാന സമിതി അംഗം ഹനീഫ കെ വേങ്ങര ഏരിയ പ്രസിഡന്റ് അബ്ദുസ്സലാം ഇ കെ, സെക്രട്ടറി മുസ്ഥഫ പുകയൂർ, വൈസ് പ്രസിഡന്റ് ശംസുദ്ദീൻ സി എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}