വേങ്ങര: കെ.എസ്.ടി.എ യുടെ നേതൃത്വത്തിൽ നടത്തുന്ന അക്കാദമിക മുന്നേറ്റ പരിപാടിയായ 'ട്വിങ്കിൾ ഇംഗ്ലീഷ് എൻറിച്ച്മെന്റ്' വേങ്ങര ഉപജില്ലാതല ഉദ്ഘാടനം എ.എം.എൽ.പി.എസ് ഇരിങ്ങല്ലൂർ ഈസ്റ്റിൽ പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംജത ജാസ്മിൻ നിർവഹിച്ചു.
വാർഡ് മെമ്പർ എ.പി ഷാഹിദ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.ആർ ഭാവന പദ്ധതി വിശദീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം എ.പി ഹമീദ്, എം പി സക്കീന, വേങ്ങര ബി.പി.സി കെ.എം നൗഷാദ്, എം. ടി.എ പ്രസിഡന്റ് ബാനുഷ ഹക്കീം എന്നിവർ സംസാരിച്ചു.
പ്രധാന അധ്യാപകൻ അലക്സ് തോമസ് സ്വാഗതവും ട്വിങ്കിൾ ഉപജില്ല കോർഡിനേറ്റർ എ കെ നാദിർഷ നന്ദിയും പറഞ്ഞു.