വേങ്ങര: തിരു നബി (സ) ജീവിതം, ദർശനം എന്ന ശീർശകത്തിൽ എസ് വൈ എസ് സ്നേഹ സംഗമത്തിന് വേങ്ങര സോണിൽ തുടക്കമായി. വിവിത മത രംഗത്തും സാമുഹിക രംഗത്തും പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന സൗഹൃദ വേദിയാണ് സ്നേഹ സംഗമം. വേങ്ങര സോൺ ഉദ്ഘാടനം വേങ്ങര ടൗൺ യൂണിറ്റിൽ നടന്നു. കെ.അഷ്റഫ് റഹ് മാനി അദ്ധ്യക്ഷത വഹിച്ചു. കെ.സി മുഹ് യദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. കെ ടി ശാഹുൽ ഹമീദ് സന്ദേശം നൽകി. ബാബുരാഹുൽ റമീസ് മാസ്റ്റർ മുസ്തഫ സഖാഫി, ഉസ്മാൻസഖാഫി, സുഹൈൽ സഖാഫി, ഷബീർ എൻ ടി എന്നിവർ സംസാരിച്ചു.
വരും ദിവസങ്ങളിൽ സോണിൽ 73 യൂണിറ്റുകളിൽ പരിപാടി നടക്കും.