കോഡൂർ: തിരുനബി(സ): ജീവിതം, ദർശനം എന്ന പ്രമേയത്തിൽ നടക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് കോഡൂർ സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മീലാദ് സന്ദേശ റാലി പ്രൗഢമായി. റാലിക്ക് സോൺ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോൺ പ്രസിഡന്റ് പി.സുബൈർ, വി.അബ്ദുസ്സലാം അഹ്സനി,പി.കുഞ്ഞി മമ്മു, കുഞ്ഞറമു മാസ്റ്റർ, ശിഹാബ് അലി അഹ്സനി തുടങ്ങിയവർ നേതൃത്വം നൽകി.
താണിക്കൽ നടന്ന സമാപന സമ്മേളനത്തിൽ കെ. അബ്ബാസ് സഖാഫി കോഡൂർ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ പാന്തൊടി കുട്ടിപ്പ ഉദ്ഘാടനം നിർവ്വഹിച്ചു.