പന്താരങ്ങാടിയിലെ റേഷൻ കട പൂട്ടിയിട്ട് ഒരു വർഷത്തിലേറെ; ഉപഭോക്താക്കൾ ദുരിതത്തിൽ

തിരൂരങ്ങാടി: റേഷൻ കട പൂട്ടിയതിനാൽ ജനം ദുരിതത്തിൽ. തിരൂരങ്ങാടി പന്താരങ്ങാടിയിലെ 33-ാം നമ്പർ റേഷൻ കടയാണ് ക ഴിഞ്ഞ കഴിഞ്ഞവർഷം തിരുരങ്ങാടി താലൂക്ക് സിവിൽ സപ്ലൈസ് ഉദ്യോ ഗസ്ഥരെത്തി പൂട്ടിയത്. എ. മോഹനനായിരുന്നു പന്താരങ്ങാടിയിൽ റേഷൻകട നടത്തിയിരുന്നത്. ഇ യാൾക്കെതിരെ സ്റ്റോക്കിൽ കൃത്രി മം കാണിക്കലും മറ്റു ക്രമക്കേടു കളും ചൂണ്ടിക്കാട്ടി നിരന്തരം പ രാതി ഉയർന്നിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിനൊടു വിൽ സിവിൽ സപ്ലൈസ് കമീഷണർ കടയുടെ ലൈസൻസ് റദ്ദാ ക്കിയിരുന്നു. ഇതിനെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റ് തിരൂരങ്ങാടി താലൂക്ക് ഭാരവാഹികൾ  തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകുകയും ചെയ്തിരുന്നു നാട്ടുകാരും നിരവധി പരാതികൾ നൽകിയിരുന്നു.

പന്താരങ്ങാടിയിലെ റേഷൻ കടക്ക് കീഴിലുള്ള ആയിരത്തിലധി കം റേഷൻ ഗുണഭോക്താക്കൾ ഇതിനാൽ സമീപത്തെ മറ്റു റേഷ ൻ കടകളെ ആശ്രയിക്കേണ്ട സ്ഥിതി വളരെ ദുരിത പൂർണമാണ് കണ്ണാടി തടം,പാറപ്പുറം ഭാഗത്തുള്ള വർക്ക് റേഷൻ കടയിൽ കൊടുക്കുന്നതിനേക്കാളും പണം ഓട്ടോറിക്ഷയ്ക്ക് ചെലവാകുന്ന അവസ്ഥയാണ് ഒരു വർഷത്തിലധികമായിട്ട്   ഒരു വർഷം കഴിഞ്ഞിട്ടും റേഷൻ കട തുറന്നു പ്രവർത്തിക്കാത്തതിനെതിരെ  എൻ എഫ് പി ആർ തിരൂരങ്ങാടി താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹിം പൂക്കത്ത് , അറഫാത്ത് എം സി, നിയാസ് അഞ്ചപുര, ജില്ലാ സപ്ലൈ ഓഫീസർക്ക് പരാതി നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}