വേങ്ങര: കേരള മുസ്ലിം ജമാഅത്ത് വേങ്ങര സോൺ തിരുനബി (സ്വ) ജീവിതം, ദർശനം എന്ന ശീർഷകത്തിൽ വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ തിരുനബി സദസ് നടത്തി. ജില്ലാ സെക്രട്ടറി പി കെ എം സഖാഫി ഇരിങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡണ്ട് ടി ടി അഹമ്മദ് കുട്ടി സഖാഫി അദ്ധ്യക്ഷതവഹിച്ചു. അജ്മൽ സഖാഫി വിഷയാവതരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ പൂച്ചാപ്പൂ, വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ഡലം സെക്രട്ടറി എം കെ സൈനുദ്ധീൻ, ഡി സി സി അംഗം എ കെ എ നസീർ , ഇബ്രാഹീം ബാഖവി വെങ്കുളം, അബ്ദുൽ അസീസ് സഖാഫി എലമ്പ്ര, കെ കെ അലവിക്കുട്ടി എന്നിവർ പ്രസംഗിച്ചു.