കുറ്റിപ്പാല: ക്ലാരി മർകസ് സീ ക്യൂ പ്രീ സ്കൂളിൽ വിളയിച്ച ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് ഉദ്ഘാടനം പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്റ് ശംസു പുതുമ നിർവഹിച്ചു. സ്ഥാപന ഭാരവാഹി റഊഫ് ക്ലാരിയുടെ നേത്യത്വത്തിലാണ് വിദ്യാർഥികൾ ചെണ്ടുമല്ലി കൃഷി ചെയ്തത്. പെരുമണ്ണ കൃഷി ഓഫീസർ റിഷ്ല, പഞ്ചായത്ത് അംഗങ്ങളായ മുസ്തഫ കളത്തിങ്ങൽ, സ്വ ഫ് വാൻ പാപ്പാലി, ഷാജു കാട്ടകത്ത്, ഹാശിം നിസാമി ക്ലാരി എന്നിവർ സംബന്ധിച്ചു.
ക്ലാരി മർകസിൽ ചെണ്ടുമല്ലി വിളവെടുത്തു
admin