വേങ്ങര: കേരള പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥരും ആര്‍.എസ്.എസുമായുള്ള ബന്ധം സംസ്ഥാനത്തെ അപകടത്തിലാക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. വേങ്ങര നിയോജക മണ്ഡലം എസ്.ഡി.പി.ഐ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പോലിസ് സംവിധാനം കുറെ വര്‍ഷങ്ങളായി സംഘപരിവാര്‍ നിയന്ത്രിക്കുന്ന അച്ചുതണ്ടിലൂടെയാണ് കറങ്ങുന്നതെന്ന് എസ്.ഡി.പി.ഐ മുമ്പെ പറഞ്ഞതാണ്.വേങ്ങര ലൈവ്.ഭരണത്തിലിരിക്കുന്നവരുടെ വികാര വിചാരങ്ങള്‍ക്കൊപ്പം ചലിക്കേണ്ട സംവിധാനമല്ല പോലീസ്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ ജീവനെടുക്കുന്ന തരത്തില്‍ ഹിംസാത്മക പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ഭരണസംവിധാനം നോക്കുകുത്തികളാകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഉന്നത പോലിസ് ഉദ്യോഗസ്ഥരെ ഇടനിലക്കാരാക്കി തങ്ങളുടെ ഇരിപ്പിടം സുരക്ഷിതമാക്കാമെന്നത് വ്യാമോഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലം പ്രസിഡന്റ് ഇ കെ അബ്ദുല്‍നാസര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ഖമറുദ്ദീന്‍ പ്രവര്‍ത്തനറിപോര്‍ട്ടും കല്ലന്‍ അബ്ദുല്‍നാസര്‍ രാഷ്ട്രീയ റിപോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് അരീക്കന്‍ ബീരാന്‍കുട്ടി, ജനറല്‍ സെക്രട്ടറി മുസ്തഫ പാമങ്ങാടന്‍, സെക്രട്ടറി ശരീഖാന്‍ മാസ്റ്റര്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ അബൂബക്കര്‍ മാസ്റ്റര്‍, എം പി മുസ്തഫ മാസ്റ്റര്‍, വി ഹമീദ് സംസാരിച്ചു.