വേങ്ങര: വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളെ യും വാർഡിലെ ഹരിത കർമ്മ സേന അംഗങ്ങളെയും ചേർത്തുപിടിച്ച് വാർഡ് മെമ്പർറായ യൂസുഫലിവലിയോറ. ഇരുപത്തി ഒന്ന് അംഗങ്ങൾക്ക് തന്റെ വക ഓണക്കോടി നൽകി ആദരിച്ചു.
വ്യത്യസ്തത പുലർത്തിയ ചടങ്ങ് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ യൂസുഫലി വലിയോറ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പി.കെ. ഉസ്മാൻ ഹാജി, സിറാജുദ്ദീൻ ടി.അലവിക്കുട്ടി, പി .കെ ഷെഫീഖ്, എം ശിഹാബുദ്ദീൻ, കെ മുസ്തഫ എന്നിവർ സംബന്ധിച്ചു. ശേഷം തൊഴിലുറപ്പ് തൊഴിലാളികളുടെ തിരുവാതിരക്കളിയും അരങ്ങേറി.