ധർമ്മഗിരി: വേങ്ങര സബ്ജില്ലാ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിലും സബ്ജൂനിയർ വിഭാഗത്തിലും ചാമ്പ്യന്മാരായ ധർമ്മഗിരി ഐഡിയൽ ഗ്ലോബൽ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടീമിനെ സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു.
പരിശീലനത്തിന് നേതൃത്വം നൽകിയ ടീം കോച്ച് അബ്ദുൽ സലീം, അധ്യാപകരായ ബിലാൽ, സുമയ്യ എന്നിവരെ ചടങ്ങിൽ അഭിനന്ദിച്ചു.
പ്രിൻസിപ്പൽ നിഷാദ് പുല്ലമ്പലവൻ, വൈസ് പ്രിൻസിപ്പൽ ഇ. കെ. ശബീബ്, മാനേജർ പി. പി. അബ്ദുറഹ്മാൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.