വേങ്ങര: ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് സാക്ഷരതാ സമിതി എഴുപത് പിന്നിട്ടശേഷം ബിരുദം നേടിയ മുൻ പഠിതാവ് വി.ഭാസ്കരനെയും തുല്യതാ പരീക്ഷയിൽ ഉന്നത വിജയം നേടിയവരേയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ ഉപഹാരം നൽകി. ഗ്രാമപഞ്ചായത്ത് മെമ്പർ റഫീക്ക് മൊയ്‌ദീൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ സമിതി അംഗം ഇ കെ സുബൈർ മാസ്റ്റർ, അഷ്റഫ് മാസ്റ്റർ, ആബിദ. പി, ദേവി. വി, ശ്രീദേവി പി. ടി, മസീദ എന്നിവർ സംസാരിച്ചു. ദുരന്തനിവാരണത്തെ കുറിച്ച് എം. നജീബ് ക്ലാസ്സ് എടുത്തു.