മമ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര മണ്ഡലത്തിലെ വെട്ടം ബസാർ യൂണിറ്റ് സ്വന്തമായി വാങ്ങിയ നാല് സെന്റ് സ്ഥലത്തിൽ വ്യാപാര ഭവന് കീഴിൽ മമ്പുറം പാലിയേറ്റീവ് മെന്റൽ ഹെൽത്ത് കെയർ, ഫിസിയോതെറാപ്പി സംവിധാനവും ഉൾക്കൊള്ളിച്ചുകൊണ്ട് നിർമിക്കുന്ന കെട്ടിടത്തിന്റെ 3D പ്രകാശനം കെ വി വി ഇ എസ് ജില്ല പ്രസിഡണ്ട് കുഞ്ഞാവു ഹാജി നിർവഹിച്ചു.
ഒന്നരവർഷംകൊണ്ട് 45 മെമ്പർമാർ മാത്രം ഉള്ള യൂണിറ്റിന് കീഴിൽ നിരവധി ജീവകാരുണ്യ പ്രവർത്തന മേഖലകളിലും മറ്റും മണ്ഡലവും ജില്ലയും സംസ്ഥാന തലത്തിൽ ശ്രദ്ധആകർഷിക്കാൻസാധിച്ചയൂണിറ്റിൽ മമ്പുറം പാലിയേറ്റീവിന്റെ
എ ആർ നഗർ പഞ്ചായത്തിലെ ഏട്ട്ർഡിൽ നൂറിൽ പരം രോഗികൾക്ക് സാന്ത്വനമേകാൻ വേണ്ടി രണ്ട് നിലകളിലായി
അൻപത് ലക്ഷം രൂപ ചിലവിലാണ് വ്യാപാര ഭവൻ നിർമ്മിക്കുന്നത്.
ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് ആബിദ് മലബാർ, ജില്ല എക്സിക്യൂട്ടീവ് അംഗം റാഫി മാട്ടുമ്മൽ, ട്രഷറർ ശരീഫ് സഫർ, നിർമാണകമ്മിറ്റി ചെയർമാൻ ശരീഫ് മമ്പുറം, കാറ്ററിങ് കൺവീനർആയ ബഷീർ മമ്പുറം, ട്രഷറർ അസിസ് അൽഹിഡ്, മമ്പുറം പാലിയേറ്റീവ് ട്രഷറർ റിയാസ് കല്ലൻ, കൂടാതെ യൂത്ത് വിംഗ് പ്രസിഡണ്ട് ഇല്യാസ് മബ്, സെക്രട്ടറി ജയചന്ദ്രൻ എ പി എന്നിവർ പങ്കെടുത്തു.