വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ ജവാൻ കോളനി ഭാഗത്തേക് വരുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞു യാത്ര ദുഷ്‌കരമായി. വേങ്ങര ഗ്രാമ പഞ്ചായത്തിൽ ഇങ്ങനെ കുണ്ടും കുഴിയുമുള്ള മറ്റൊരു റോഡും ഉണ്ടാവില്ലെന്നു നാട്ടുകാർ ആവലാതിപ്പെടുന്നു. വലിയ കുഴികളിൽ വെള്ളക്കെട്ടുകൾ രൂപം കൊള്ളുന്നതിനാൽ ചെറിയ കുഞ്ഞുങ്ങളടങ്ങുന്ന വിദ്യാർഥികൾക്ക് സ്‌കൂളിലേക്കും തിരിച്ചുമുള്ള കാൽനട യാത്ര പോലും പ്രയാസമായി.വേങ്ങര ലൈവ്.ഇവിടേക്ക് യാത്ര ചെയ്യാൻ ഓട്ടോ വിളിച്ചാൽ പല ഓട്ടോ ഡ്രൈവർമാരും വരാൻ മടിക്കുകയാണ്. വാഹനത്തിന്റെ നട്ടും ബോൾട്ടും ഊരിത്തെറിക്കുമെന്നതാണ് ഓട്ടോ ഡ്രൈവർമാർ ഇങ്ങോട്ട് ഓട്ടം വരാത്തതിന് കാരണമായി പറയുന്നത്. കാൽനടയായോ വാഹനത്തിലോ യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ റോഡ് ഉടനടി അറ്റകുറ്റപ്പണികൾ തീർത്തു സഞ്ചാര യോഗ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
ജവാൻ കോളനി റോഡ് പൊട്ടിപ്പൊളിഞ്ഞു:യാത്ര ദുഷ്‌കരം
admin