വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിന്റെയും വേങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് പകർച്ചവ്യാധി അവലോകന യോഗവും ക്ഷയ രോഗവിമുക്തപഞ്ചായത്ത് കമ്മിറ്റി രൂപീകരണവും പരിരക്ഷ അവലോകനയോഗം നടന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു.
വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ വി.ശിവദാസൻ പകർച്ചവ്യാധി അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു.
പരിരക്ഷ നേഴ്സുമാരായ അമ്പിളി, ലിൻസി കുര്യൻ എന്നിവർ പാലിയേറ്റീവ് റിപ്പോർട്ട് അവതരിപ്പിച്ചു.
രോഗ വിമുക്ത പഞ്ചായത്ത് തല സമിതി രൂപീകരണത്തിന് വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം എസ്.ടി.എസ് സുധന്യ കെ നേതൃത്വം നൽകി. വാർഡ് തലങ്ങളിൽ ബോധവൽക്കരണം ഊർജിതമാക്കാനും തീരുമാനിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി സ്വാഗതവും പതിനാറാം വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ് നന്ദിയും പറഞ്ഞു.