എ ആർ നഗർ: (പാലമഠത്തിൽ ചിന) ഐ ഇ സി വുമൺസ് കോളേജ് പലമഠത്തിൽ ചിന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴിലെ കൗൺസിൽ ഓഫ് സമസ്ത വുമൺസ് കോളേജസ്(CSWC)ന്റെ നേതൃത്വത്തിൽ നടന്ന മലപ്പുറം വെസ്റ്റ് സോണൽ ഫെസ്റ്റിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു.പ്രസ്തുത പരിപാടി മാട്ടറ കമ്മുണ്ണി ഹാജി ഉദ്‌ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പാൾ ശിഹാബുദ്ധീൻ ഫൈസി അധ്യക്ഷനായി.ഐ.ഇ.സി മാനേജർ സയ്യിദ് അസ്ഹർ മുഷയ്യഖ് ഫൈസി സ്വാഗത ഭാഷണം നിർവഹിച്ചു. സയ്യിദ് ഫത്ഹുദ്ധീൻ തങ്ങൾ,മുഹമ്മദ് കുട്ടി ഉസ്താദ്,സിറാജുദ്ധീൻ ഹുദവി, ശാഫി മുസ്ലിയാർ എന്നിവർ സാന്നിധ്യമറിയിച്ചു.
കോളേജ് വിദ്യാർത്ഥിനികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ എച്ച് ഐ എം ജന.സിക്രട്ടറി മാട്ടറ കമ്മുണ്ണി ഹാജി സ്ഥാപനത്തിന്റെ ഒമ്പതാം വാർഷികവും രണ്ടാം സനദ് ദാന സമ്മേളനവും പ്രഖ്യാപിച്ചു.
അവാർഡ് ദാന ചടങ്ങിനു ശേഷം സോണൽ ഫെസ്റ്റിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനികളെയും രക്ഷിതാക്കളെയും അനുമോദിച്ചു കൊണ്ട് കോളേജ് വൈസ് പ്രിൻസിപ്പാൾ അസ്മാബി ടീച്ചർ, ഹസ്ന വഫിയ്യ എന്നിവർ സംസാരിച്ചു.