വലിയോറ: 'കാലത്തിന്റെ കയ്യൊപ്പ്' എന്ന ശീർഷകത്തിൽ വാർഷിക വരിക്കാരെ ചേർക്കുന്ന സിറാജ് കാമ്പയിൻ -24 വലിയോറ പരപ്പിൽപ്പാറ യൂണിറ്റ് തല ഉദ്ഘാടനം ഡി സി സി അംഗം എകെ എ നസീർ വാർഷിക വരി ചേർന്ന് നിർവഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ്, സംഘടനകളുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടക്കുന്ന പ്രചരണ പരിപാടിയിൽ വലിയോറ പരപ്പിൽ പാറ യൂണിറ്റ് ഭാരവാഹികളായ വി വി സൈദലവി ഹാജി, യൂസുഫ് ബാഖവി, എ കെ കോയാമു ഹാജി, പറമ്പൻ ഇബ്രാഹിം, കെ അബ്ദുള്ള, കെ അബ്ദുന്നാസർ എന്നിവർ പങ്കെടുത്തു.