മലപ്പുറം: ജമാഅത്തെ ഇസ്ലാമി കേരള ഘടകം വെളിച്ചമാണ് തിരുദൂതർ എന്ന തലക്കെട്ടിൽ നടത്തിക്കൊണ്ടിരിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ജ. ഇസ്ലാമി മലപ്പുറം ജില്ലാ വനിതാ വിഭാഗം വേങ്ങര സബാഹ് സ്ക്വയറിൽ പൊതു പ്രഭാഷണം നടത്തി. പ്രാവാചകൻ നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും മാതൃകയാക്കേണ്ടതുണ്ട് . അതിനു നാം തയ്യാറാകുമ്പോൾ മാത്രമാണ് പ്രവാചക നോടുള്ള സ്നേഹം നമ്മിലുണ്ട് എന്ന് നമുക്ക് പറയാൻ കഴിയൂ എന്ന് പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ച ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം സി.വി. ജമീല ടീച്ചർ പറഞ്ഞു.
പരിപാടിയിൽ എഴുത്തുകാരി നിസാറ കല്ലുങ്ങൽ ആശംസകൾ അർപ്പിച്ചു. ജ. ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡൻ്റ് സി.എച്ച് സാജിത ജനറൽ സെക്രട്ടറി മുഹ്സിന ജഹാൻ, വൈ പ്രസി. സാഹിറ ടീച്ചർ,.വേങ്ങര ലൈവ്.വഹീദ വേങ്ങര , ഹബീബ , കുഞ്ഞിപ്പാത്തുട്ടി, അൽഹാ ദിയ എന്നിവർ സംസാരിച്ചു.