വേങ്ങര: തിരു നബി ജീവിതം ദർശനം എന്ന പ്രമേയത്തിൽ എസ് വൈ എസ് മാട്ടിൽ ബസാർ യൂണിറ്റിന് കീഴിൽ സ്നേഹ സംഗമം നടത്തി. സൽമാൻ ഹുമൈദിയുടെ ആധ്യക്ഷതയിൽ
സോൺ സെക്രട്ടറി എകെ അഫ്സൽ വിഷയാവതരണം നടത്തി.
മുസ്‌ലിം യൂത്ത് മണ്ഡലം സെക്രട്ടറി എകെ നാസർ,യൂത്ത് കോണ്ഗ്രസ് മണ്ഡലം സെക്രട്ടറി കെകെ ശാക്കിർ, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം സി രവി, മുസ്‌ലിം ജമാഅത് സർകിൾ പ്രസിഡന്റ് എംഎ സമദ്, കെ മൂസ ഹിശാമി, എൻടി മുസ്തഫ എന്നിവർ പ്രസംഗിച്ചു.