ദേശീയ പോസ്റ്റൽ ദിനാഘോഷം വ്യത്യസ്തമാക്കി ഐയുഎച്ച്എസ്എസ് പറപ്പൂർ

പറപ്പൂർ: ടെക്നോളജിയുടെ കാലത്ത് വളർന്നുവരുന്ന പുതിയ തലമുറക്ക് തപാൽ മാർഗ്ഗമുള്ള ആശയവ വിനിമയവും മറ്റും നേരിട്ട് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 
ദേശീയ പോസ്റ്റൽ ദിനാഘോഷത്തിന്റെ ഭാഗമായി
"എന്റെ പ്രിയ ടീച്ചർക്കൊരു കത്ത്" എന്ന പരിപാടി സംഘടിപ്പിച്ചു.
 
കാലങ്ങളായി കുട്ടികൾ തങ്ങളുടെ ടീച്ചർമാരോട് പറയണമെന്ന് കരുതുകയും പല കാരണങ്ങൾ കൊണ്ടും പറയാൻ മടിക്കുകയോ അവസരം ലഭിക്കുകയോ ചെയ്യാത്ത എല്ലാ കാര്യങ്ങളും തുറന്നു എഴുതാനുള്ള ഒരു അവസരം കൂടി സ്കൂൾ ഒരുക്കി.
 കുട്ടികളിൽ നിന്നും നല്ല പ്രതികരണമാണ് ഉണ്ടായത്. 400ലധികം കത്തുകൾ ആണ് കുട്ടികളിൽ നിന്ന് ലഭിച്ചത്.
 സ്കൂൾ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ടി ഇ കുഞ്ഞുപോക്കർ സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വച്ച് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ പോസ്റ്റ് ബോക്സ് സ്ഥാപിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ എ മമ്മു,പിടിഎ പ്രസിഡണ്ട് സുൽഫിക്കറലി, എംടിഎ പ്രസിഡണ്ട്  സമീറ, പൂർവ്വ വിദ്യാർത്ഥി സംഗമം ജനറൽ സെക്രട്ടറി ടി അബ്ദുൽ ഹഖ് എന്നിവർ സംബന്ധിച്ചു.
 സ്കൂൾ പാർലമെന്റ് സ്പീക്കർ റയാൻ തന്നെ പോസ്റ്റ്മാന്റെ വേഷത്തിലെത്തി കുട്ടികൾ അവരുടെ പ്രിയ അധ്യാപകർക്ക് പോസ്റ്റ് ചെയ്ത കത്തുകൾ കളക്ട് ചെയ്ത്  അധ്യാപകരെ ഏൽപ്പിച്ചു.കുട്ടികൾക്ക് പോസ്റ്റ് ഓഫീസിൽ നടക്കുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു നൽകുകയും ചെയ്തു.
 
ഈ പ്രവർത്തനങ്ങൾക്ക് ട്രെയ്നി ടീച്ചേഴ്സ് ആയ  ഹാമിദ ഷെറിൻ,
നുസ്രത്, രാഗി, അഞ്ജല ഫർഹ, ഫാത്തിമ ലിസ്ന,vജൂസൈന നർഗീസ്, ഉമ്മുൽ ഫലില എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}