മൂന്നിയൂർ: പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. മൂന്നിയൂർ കളിയാട്ടമുക്കിലാണ് സംഭവം. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ ചികിത്സക്കായി പരിക്കേറ്റ യാത്രക്കാരായ സ്ത്രീയെയും കുട്ടിയേയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കേറ്റ മൂന്നുപേരും കൂട്ടുമൂച്ചി കൊടക്കാട് സ്വദേശികളാണ് എന്നാണ് വിവരം.
പൂച്ച കുറുകെ ചാടി; മൂന്നിയൂരില്‍ ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്
admin
Tags
Malappuram