പറപ്പൂർ: പിണറായി പോലീസ് ആർ.എസ്.എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു
കേരള സമൂഹത്തെ ഉണർത്തികൊണ്ട് എസ് ഡി പി ഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ 20 ഞായർ വൈകുന്നേരം 4.30 നു കുരിക്കൾ ബസാറിൽ നിന്നും എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അംഗം കല്ലൻ അബൂബക്കർ മാസ്റ്റർ എസ് ഡി പി ഐ പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സി പി അബ്ദുറഹീമിന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
പദയാത്രക്ക് എസ് ഡി പി ഐ മണ്ഡലം സെക്രട്ടറി അബ്ദുനാസർ കെ, പറപ്പൂർ പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ഗഫൂർ എം, ട്രെഷറർ ഷറഫു പാലാണി, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ ഗഫൂർ താഴത്തേതിൽ, ചെറീത് ഇ, ജോ. സെക്രട്ടറിമാരായ അബൂബക്കർ എൻ, അക്ബർ എം പി നേതൃത്വം നൽകി.
പദയാത്രയുടെ സമാപനത്തോടനുബന്ധിച്ച് വൈകുന്നേരം 6.30 നു പാലാണിയിൽ വെച്ച് ചേർന്ന പൊതു യോഗത്തിൽ എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി വിഷയം അവതരിപ്പിച്ച് സംസാരിച്ചു.