വേങ്ങര: വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് വെൽഫെയർ പോയന്റ് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ പി.പി. കുഞ്ഞാലി മാസ്റ്റർ വെൽഫെയർ പോയൻ്റ് സംവിധാനം വിശദീകരിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി കെ.വി. ഹമീദ് മാസ്റ്റർ, പാർട്ടി ഊരകം പഞ്ചായത് പ്രസിഡൻ്റ് സി. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി സി. കുട്ടിമോൻ സ്വാഗതവും എം.പി. അലവി നന്ദിയും പറഞ്ഞു.