എസ്ഡിപിഐ ജനജാഗ്രതാ കാംപയിൻ വിജയിപ്പിക്കും

ഒതുക്കുങ്ങൽ: പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന 
പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന ക്യാമ്പയിൻ ഒതുക്കുങ്ങൾ
പഞ്ചായത്തിൽ വിജയിപ്പിക്കാൻ  എസ്ഡിപിഐ ഒതുക്കുങ്ങൾ പഞ്ചായത്ത് കമ്മിറ്റി തവക്കൽ ഓഡിറ്റോറിത്തിൻ സംഘടിപ്പിച്ച കൺവെൻഷൻ തീരുമാനിച്ചു .

    കൺവെൻഷൻ എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ട് അരിക്കൽ ബിരാൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.
കോർണർ യോഗങ്ങൾ, പദയാത്ര, വാഹനജാഥ, ലഘുലേഖ വിതരണം, ഭവന  സമ്പർക്കം ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. 

  എസ് ഡി പി ഐ മണ്ഡലം പ്രസിഡണ്ട് ഷെരീഖാൻ മാസ്റ്റർ, മണ്ഡലം സെക്രട്ടറി കല്ലൻ അബ്ദുൽ നാസർ, വിമൻ ഇന്ത്യാമൊമെന്റ് റുക്കിയ നൗസർ, എസ് ഡി പി ഐ പഞ്ചായത്ത് പ്രസിഡണ്ട് ടി ടി. സലിം,പഞ്ചായത്ത് സെക്രട്ടറി അബ്ദുനാസർ മാസ്റ്റർ കെ കെ, ട്രഷറർ അബ്ദുൽ നാസർ കെ എം എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}