വേങ്ങര: ഉപജില്ല ശാസ്ത്രോത്സവം 2024ന്റെ ലോഗോ പ്രകാശനം എം. പി ഇ ടി മുഹമ്മദ് ബഷീർ നിർവ്വഹിച്ചു. ചടങ്ങിൽ ശാസ്ത്രോത്സവം പബ്ലിസിറ്റി കണ്‍വീനറും എ ആർ നഗർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനുമായ അമീര്‍ അലി, ശാസ്ത്രോത്സവം പബ്ലിസിറ്റി ചെയര്‍മാനും ഏ.ആര്‍.നഗര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ ലൈല പുല്ലൂണി, ശാസ്ത്രോത്സവം പബ്ലിസിറ്റി അംഗങ്ങളും എ ആർ നഗർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകരുമായ അംജദ്, ഇർഫാൻ, മുനീർ എന്നിവരും പങ്കാളികളായി.
ഉപജില്ലാ തലത്തിൽ നടത്തിയ മത്സരത്തിൽ കോട്ടക്കൽ സ്വദേശിയായ ഫവാസ് കോപ്പിലാന്റെ ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്.