വേങ്ങര: ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളി ഗ്രാമസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ് മടപ്പള്ളി, മെമ്പർമാരായ എൻ ടി മൈമൂന, മടപ്പള്ളി അബ്ദുൽ മജീദ്, സിപി അബ്ദുൽ ഖാദർ, എംപി ഉണ്ണികൃഷ്ണൻ, സെക്രട്ടറി ഇൻ ചാർജ് ജോസ് ജെ, അസിസ്റ്റൻറ് സെക്രട്ടറി ഷണ്മുഖൻ കെ. എ, ഓവർസിയർ അമിർ എ .കെ ,ആശിഷ്, രാഹുൽ, ഉഷ. കെ, ഫാത്തിമ ഷഹല പി.കെ എന്നിവർ സംസാരിച്ചു.