കോട്ടക്കല്‍: തിരു നബിയെ കുറിച്ച് പഠിക്കല്‍ ഇസ്ലാം മത വിശ്വാസിക്കു ബാധ്യതയാണെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്ത്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.
തിരു മൊഴികൾ കതോർക്കുന്ന ലോകം എന്ന പ്രമേയത്തിൽ ഒതുക്കുങ്ങല്‍ ജാമിഅ ഇഹ്യാഉസ്സുന്ന നാല് ദിവസങ്ങളിലായി സംഘടിപ്പിച്ച മീലാദ് സമ്മേളന സമാപന സമ്മേളനത്തില്‍ ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നബിദിനാഘോഷം നബിയുടെ തിരുപിറവിയില്‍ സന്തോഷിക്കുകയും മദ്ഹ് പറയലിനൊപ്പം നബിയുടെ ജീവിതം പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സമാപന സമ്മേളനം സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽഖാദർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി.
കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി, ഹബീബ് കോയ തങ്ങൾ, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, അബൂ ഹനീഫൽ ഫൈസി തെന്നല, ഓ കെ ഹകീം മുസ്‌ലിയാർ, ഓകെ അബ്ദു റഷീദ് മുസ്‌ലിയാർ, സയ്യിദ് ഹസൻ ബുഖാരി കൊന്നാര, ഫള്ലുറഹ്മാൻ അഹ്സനി, ഇ അഹമ്മദ് അബ്ദുള്ള അഹ്സനി, ഓകെ സമദ് അഹ്സനി, മജീദ് അഹ്സനി ചെങ്ങാനി പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ബഹുജന റാലിയില്‍ ആയിരങ്ങൾ അണി നിരന്നു.