തേഞ്ഞിപ്പലം: ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി എളമ്പുലാശ്ശേരി എ എൽ പി സ്കൂൾ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി മുത്തശ്ശിമാരുടെ കൂടെ പ്രഭാത സവാരി സംഘടിപ്പിച്ചു. പാണമ്പ്ര കൊയപ്പ പാടം റോഡിലൂടെയാണ് കുട്ടികളും മൂത്തശ്ശിമാരും കഥകൾ പറഞ്ഞും പാട്ടുപാടിയും പ്രഭാത സവാരി നടത്തിയത്.
മുതിർന്നവരെ ബഹുമാനിക്കേണ്ടതിന്റെയും സ്നേഹവും കരുതലും കൊടുക്കേണ്ടതിന്റെയും ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് മുത്തശ്ശിമാരുടെ കൂടെ പ്രഭാത സവാരി സംഘടിപ്പിച്ചത്.
മുത്തശ്ശിമാരായ ലീലാവതി അമ്മ സുധാദേവി, സരസ്വതി, വിജയലക്ഷ്മി, മൈമൂന എന്നിവർ കുട്ടികളുടെ കൂടെ പ്രഭാത സവാരിയിൽ പങ്കെടുക്കുകയും ഓർമ്മകളും അനുഭവങ്ങളും പങ്കുവെക്കുകയും ചെയ്തു.
ഹെഡ്മിസ്ട്രസ് പി എം ഷർമിള, കൈത്താങ്ങ് കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സൻ,എം അഖിൽ, കെ അമ്പിളി, വിദ്യാർത്ഥി കോഡിനേറ്റർമാരായ കെ അദ്നാൻ, ആദിവ്, പാർവതി, മുസ്തഫ എന്നിവർ നേതൃത്വം നൽകി.