ജില്ലാ ജൂനിയർ ഗേൾസ് വോളിബോൾ ടീമിനെ കെ പി ശ്രിയ നയിക്കും

കോട്ടക്കൽ: തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ജൂനിയർ ഗേൾസ് വോളിബോൾ ജില്ലാ ടീമിനെ കെ.പി ശ്രിയ നയിക്കും. കോട്ടൂർ എ.കെ.എം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് ശ്രിയ. കോട്ടക്കൽ പാലപ്പുറ താമസിക്കുന്ന ആര്യവൈദ്യശാല ജീവനക്കാരനായ കുഴിയൻ പറമ്പിൽ ഷിനോയിയുടെയും സ്മിജിലയുടെയും മകളാണ് ശ്രിയ. എട്ടാം ക്ലാസു മുതൽ സ്കൂൾ വോളിബോൾ ടീമിലംഗമായിരുന്നു. ജൂനിയർ ഗേൾസ് വിഭാഗം മലപ്പുറം സബ് ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയ സ്കൂൾ ടീമിനേയും നയിച്ചത് ശ്രിയയായിരുന്നു.

തുടർച്ചയായി മൂന്നാം തവണയാണ് ശ്രിയ ജില്ലാ ടീമിലെത്തുന്നത്. ജില്ല സബ് ജൂനിയർ ബോയ്സ് ടീമിൽ  ശ്രീനിയതിനും, ജൂനിയർ ഗേൾസ് ടീമിൽ കെ അഞ്ജന,ഇമ  സീനിയർ ഗേൾസ് ടീമിൽ എം അതിഥിക്കും ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു. കോച്ച് സുകുമാരൻ കോട്ടക്കലാണ് പരിശീലനം നൽകുന്നത്. വിജയികളെ സ്കൂൾ മാനേജ്മെൻ്റ് അനുമോദിച്ചു. 

ചടങ്ങിൽ സ്കൂൾ മാനേജർ കെ ഇബ്രാഹീം ഹാജി, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാന അധ്യാപിക കെ. കെ സൈബുന്നീസ,എൻ വിനീത, സ്റ്റാഫ് സെക്രട്ടറി എം മുജീബ് റഹ്മാൻ, സ്കൂൾ ലീഡർ മിസ്ഹബ് എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}