എ.ആർ നഗർ: പേവിഷബാധ ദിനാചരണവുമായി ബന്ധപ്പെട്ട് എ.ആർ നഗർ ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പേവിഷബാധ പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജിഷ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ, എ. ആർ. നഗർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഹരിത മോഹൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി. മുഹമ്മദ് ഫൈസൽ, വി. സുധാകുമാരി എന്നിവർ സംസാരിച്ചു.