സ്കൂൾ ഒളിമ്പിക്സ് സമാപിച്ചു

വേങ്ങര: എ. ആർ നഗർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഇരുമ്പുചോല എ. യു. പി സ്കൂൾ ഒളിമ്പിക്സ് സമാപിച്ചു. മാർച്ച് പാസ്റ്റിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടാണത്ത് അബ്ദുൽ റഷീദ് സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ പി. ടി. എ വൈസ് പ്രസിഡന്റ്  തെങ്ങിലാൻ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. 

എ. ആർ നഗർ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാകത്ത് അലി, വാർഡ്‌ അംഗം ഒ. സി മൈമൂനത്ത്, പി. ടി. എ വൈസ് പ്രസിഡന്റ് ടി. മുനീർ, ജി. സുഹ്‌റാബി, കായിക മേധാവി സി. അർഷാദ്, പി. അബ്ദുൽ ലത്തീഫ്, കെ. ടി മുസ്തഫ, കെ. ആഷിക് അലി, സി. എച് മുനീറ, കെ. ലബീബ, പി. ഇർഷാദ്, വി. മുനീർ എന്നിവർ നേതൃത്വം നൽകി.

കെ. നൂർജഹാൻ, എം. ഫസീല എന്നിവർ വിജയികൾക്ക് ഹാരമണിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}