ഊരകം: കാർഷികമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാനസർക്കാർ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഊരകത്ത് സ്വതന്ത്ര കർഷകസംഘം വേങ്ങര മണ്ഡലംകമ്മിറ്റി സംഘടിപ്പിച്ച കർഷകക്യാമ്പും ആദരിക്കൽച്ചടങ്ങും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
പി.ടി. മൊയ്തീൻകുട്ടി പതാകയുയർത്തി. സലാം അധ്യക്ഷതവഹിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ, ജില്ലാപഞ്ചായത്തംഗം ടി.പി.എം. ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.