ഓൺലൈൻ ടിക്കറ്റിങ് ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി: ഒന്നാമത് വി പി എസ് റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ഓൺലൈൻ ടിക്കറ്റിങ് ക്യാമ്പയിൻ ഉദ്ഘാടനം തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെപി മുഹമ്മദ്‌കുട്ടി നിർവ്വഹിച്ചു. 

ഡിസംബർ ഒന്നാം തിയ്യതി നടക്കുന്ന ടൂർണ്ണമെന്റിൽ കെ എസ് എഫ് എ യുടെ കീഴിൽ രെജിസ്റ്റർ ചെയ്ത 16 ടീമുകൾ മത്സരിക്കും. 19 വർഷക്കാലമായി വെന്നിയൂരിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് സ്തുത്യർഹമായ പ്രവർത്തന മികവ് കാണിച്ച വെന്നിയൂർ പ്രവാസി സംഘം അഥവാ വിപിഎസ്‌ എന്ന സംഘടനയാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് മജീദ് പാലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഇക്ബാൽ പാമ്പന്റകത്ത്, ടൂർണമെന്റ് കമ്മിറ്റി കൺവീനർ ടിടിഎം കുട്ടി, ബഷീർ തെങ്ങിലകത്ത്, മുസ്തഫ ഹാജി നല്ലൂർ, തൂമ്പത്ത് ബഷീർ, ഹംസ എംപി, കരീം തെങ്ങിലകത്ത്, അലിഹസ്സൻ ചേനിമാട്ടിൽ, അബി ആങ്ങാടൻ, ശരീഫ് പി.ടി തുടങ്ങിയവരും പ്രവാസി സംഘം അംഗങ്ങളും വെന്നിയൂർ പൗരാവലിയും സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}