ചെമ്മാട്: പരപ്പനങ്ങാടി റോഡിൽ കിസാൻ കേന്ദ്രത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശി സി പി നാസർ ആണ് മരിച്ചത്. ഇന്നലെ രാത്രി 11.15 നാണ അപകടം.
തൃക്കുളം സ്‌കൂളിന് സമീപം കിസാൻ കേന്ദ്രത്തിൽ വെച്ചാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശി നാസറിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർചികിത്സക് വേണ്ടി തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോകുകയും ചെയ്തിരിക്കുന്നു. 12 മണിയോടെ മരണപ്പെട്ടു. കബറടക്കം ഇന്ന്.