വേങ്ങര: കേരള നദ് വത്തുൽ മുജാഹിദീൻ വേങ്ങര ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ എൻ എം, ഐ എസ് എം, എം ജി എം, എം എസ് എം എന്നീ പോഷക സംഘടനകളുടെ സംയുക്ത കൺവെൻഷൻ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.
വേങ്ങര ചോറൂർ റോഡ് മനാറുൽഹുദാ അറബിക് കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന സംയുക്ത കൺവെൻഷൻ കെ എൻ എം വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറി പി കെ നസീം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ ടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
കൺവെൻഷനിൽ "ആദർശ പ്രബോധനം ദൗത്യവും ബാധ്യതയും" എന്ന വിഷയത്തിൽ മൗലവി നസീറുദ്ദീൻ റഹ്മാനി ക്ലാസ്സ് എടുത്തു.
കെ എൻ എം2025-2029 വർഷത്തേക്കുള്ള മെമ്പർഷിപ്പ് നസീറുദ്ദീൻ റഹ്മാനിയിൽ നിന്ന് എൻ ടി അബ്ദുറഹിമാൻ സ്വീകരിച്ചുകൊണ്ട് ശാഖാതല ഉദ്ഘാടനം നിർവഹിച്ചു.
കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി പുത്തനത്താണിയിൽ പണിയുന്ന പാലിയേറ്റീവ് ഡയാലിസിസ് സെന്റർ പള്ളി വിശ്രമഹാൾ ഓഫീസുകൾ എന്നിങ്ങനെയുള്ള പ്രോജക്ടുകളുടെ നിർമ്മാണത്തിലേക്ക് വേങ്ങര ശാഖയിൽ നിന്നുള്ള ആദ്യ ഘടു എൻ ടി ബാബുവിൽ നിന്ന് നസീറുദ്ദീൻ റഹ്മാനി ചെക്ക് സ്വീകരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി പി മുജീബ് റഹ്മാൻ സ്വാഗതവും കെ ഹാറൂൺ റഷീദ് നന്ദിയും പറഞ്ഞു.