പറപ്പൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട പാലാണി കാഞ്ഞീരക്കടവിൽ അനധികൃത മണലെടുപ്പ് സജീവം

വേങ്ങര: പറപ്പൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട കടലുണ്ടിപ്പുഴ പാലാണി കാഞ്ഞീരക്കടവിൽ അനധികൃത മണലെടുപ്പ് സജീവം. രാത്രി കാലങ്ങളിലാണ് മണൽ വാഹനങ്ങളിൽ കയറ്റി കൊണ്ടു പോകുന്നത്. തോണി ഉപയോഗിച്ചാണ് കടലുണ്ടി പുഴയിൽ നിന്ന് മണൽ എടുക്കുന്നത്. രാത്രിയിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം ഉണ്ടെന്നും നാട്ടുകാർ പറയുന്നു.

മണൽ കടത്ത് വിവരം അധികൃതരെ അറിയിക്കുന്നവരെ സംഘം ഭീഷണിപ്പെടുത്തുന്നുണ്ട്. ഇതോടെ പലരും പരാതിപ്പെടാൻ മടിക്കുന്നു. ഒരുമാസം മുമ്പ് മുൻ മലപ്പുറം ജില്ലാ പോലീസ് മേധാവി നേരിട്ട് എത്തി മണൽ പിടിച്ച് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. അദ്ദേഹം സ്ഥലം മാറിപ്പോയ ശേഷമാണ് ഇപ്പോൾ അനധികൃത മണൽ കടത്ത് വീണ്ടും സജീവമായത്.
കടലുണ്ടി പുഴയിൽ പറപ്പൂർ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ജലനതി കിണർ മണലെടുപ്പ് കാരണം തകർച്ച ഭീഷണിയിലാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}