മലപ്പുറം: യു ഡി വൈ എഫ് പ്രവർത്തകരെയും നേതാക്കളെയും പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ആർ എസ് പി മലപ്പുറത്ത് പ്രതിഷേധപ്രകടനം നടത്തി. ആർ എസ് പി ജില്ലാ സെക്രട്ടറി എ കെ ഷിബു ഉദ്ഘാടനം ചെയ്തു.
പ്രതിഷേധങ്ങളെ ലാത്തി കൊണ്ടും പരിഹാസം കൊണ്ടും നേരിടാമെന്നത് പിണറായി വിജയന്റെ വ്യാമോഹം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ആർ വൈ എഫ് ജില്ലാ സെക്രട്ടറി സിയാദ് വേങ്ങര, യു ടി യു സി ജില്ലാ സെക്രട്ടറി ഇസ്ഹാഖ് കുളത്തൂർ, അസീസ് വളാഞ്ചേരി, മുക്കൻ അബ്ദുൽ റസാഖ് , അബ്ദു എന്നിവർ നേതൃത്വം നൽകി.