വേങ്ങര: വലിയോറ ഈസ്റ്റ് എഎംയുപി സ്കൂളിൽ പലഹാര മേള സംഘടിപ്പിച്ചു. മൂന്നാം ക്ലാസിലെ പലഹാരപ്പൊതി എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടായിരുന്നു മേള.
വിവിധയിനം കേക്കുകൾ, അപ്പങ്ങൾ, പൊരികൾ
എന്നിവ വിദ്യാർഥികൾ വീട്ടിൽ
നിന്നും തയ്യാറാക്കികൊണ്ടുവന്നു.
അധ്യാപകരായ കെ പവിത്രൻ, എം എസ് ഗീത എന്നിവർ ഉദ്ഘാടനംചെയ്തു. പി കെ
ജയപ്രകാശ്, തോമസ് വർഗീസ്, ടി ജലീൽ, ആയിഷ, മുഹമ്മദ് ജസീർ, സെല്ല, അയിന ദിനേശ്, ഹാഷിർ എന്നിവർ സംസാരിച്ചു.