മലപ്പുറം: ഉർദു ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെയും ദേശീയതയുടെയും ഭാഷയാണ് എന്ന് കെ.പി.എ.മജീദ് എം.എൽ.എ പറഞ്ഞു. കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ റവന്യൂ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പ്രോത്സാഹനം നൽകിയ ഉർദു ഇന്ത്യയിൽ അനിവാര്യമായും വളർന്നു വരേണ്ട ഭാഷയാണ് എന്ന് ഗാന്ധിജി പലപ്പോഴും ഊന്നിപ്പറഞ്ഞിരുന്നു. ഗാന്ധിജി പ്രമുഖർക്ക് അയച്ച നിരവധി കത്തുകൾ ഉർദു ഭാഷയിലായിരുന്നു.ഈ ഭാഷയെ ഇല്ലായ്മ ചെയ്യാനുള്ള നീക്കം ചില മേഖലകളിൽ നിന്ന് ഉണ്ടാകുന്നുണ്ട്. ഇത് ഒറ്റക്കെട്ടായി ചെറുക്കാൻ എല്ലാവരും തയ്യാറാകേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പാങ്ങ് മലയിൽ ഫാം ഹൗസിൽ നടന്ന നേതൃ ശില്പശാലയിൽ കെ.യു.ടി.എ ജില്ലാ പ്രസിഡന്റ് വി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സാജിദ് മൊക്കൻ ആമുഖം നൽകി.
സംഘാടനം, സർവ്വീസ്, മുന്നേറ്റം എന്നീ സെഷനുകൾക്ക് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.പി.ഷംസുദ്ദീൻ, സംസ്ഥാന ഭാരവാഹികളായ അബ്ദുൽ സലാം മലയമ്മ, ടി.അബ്ദുൽ റഷീദ്, ടി.എച്ച്.കരീം, എം.പി. അബ്ദുൽ സത്താർ, പി.സി. വാഹിദ് സമാൻ ജില്ല ട്രഷറർ പി.പി. മുജീബ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് ലോംഗ് സർവ്വീസ് അവാർഡ് ജേതാക്കളായ ടി. സൈഫുന്നീസ,എം.പി.ശൗഖത്തലി, എം.ജി.പട്ടേൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് അജ്മൽ തൗഫീഫ്.കെ എന്നിവ രെയും ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരെയും ആദരിച്ചു.
പരിപാടിയിൽ ജില്ലാ ഭാരവാഹികളായ അബ്ദുസലാം.കെ, എം.പി.ശൗഖത്തലി, സി.പി.മുഹമ്മദ് റഫീഖ്, സൈഫുന്നീസ.ടി, കെ.പി.സുലൈമാൻ എന്നിവർ സംസാരിച്ചു.