വേങ്ങര: വലിയോറ മനാട്ടിപ്പറമ്പ് സഹായി ചാരിറ്റബിൾ ട്രസ്റ്റും പെരിന്തൽമണ്ണ അൽസലാമ ആശുപത്രിയും ചേർന്ന് മനാട്ടിപറമ്പ് ഇർഷാദു സിബിയാൻ മദ്രസയിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിന് ഇരൂനൂറോളം ആളുകൾ പങ്കെടുത്തു.
ക്യാമ്പിന് സഹായി ചാരിറ്റി ട്രസ്റ്റ് അംഗങ്ങളായ കെ.കെ അബ്‌ദുസമദ്, കെ.കെ മുഹമ്മദാലി, വി.ടി ഹംസ, എം.പി അഷ്‌റഫ്, കെ.കെ യൂനുസ്, പി.ഹനീഫ, പി.ബാവ, കെ.കെ ബഷീർ എന്നിവർ നേതൃതം നൽകി.