കെ വി വി ഇ എസ് കൊളപ്പുറം യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും ധനസഹായ വിതരണവും

കൊളപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊളപ്പുറം യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും എം ഡി ടി ഡബ്ല്യൂ എഫ് കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരുന്നവർക്കുള്ള മരണാനന്തര ധനസഹായ വിതരണവും നടന്നു.

കൊളപ്പുറം മുന്ന തത്നൂരി ദാബ ഗാർഡനിൽ വച്ചു നടന്ന ചടങ്ങ് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റും മലപ്പുറം ജില്ലാ പ്രസിഡന്റുമായ കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു. 

പത്തുലക്ഷം രൂപ മരണാനന്തര ധനസഹായം മരണപ്പെട്ട ഹംസ പാറാടന്റെ കുടുംബത്തിന് കുഞ്ഞാവു ഹാജി കൈമാറി. കൊളപ്പുറം യൂണിറ്റ് പ്രസിഡന്റ് മൂസ ചോലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത്ത് മുഖ്യാതിഥി ആയി. 

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ മുഖ്യ പ്രഭാഷണം നടത്തി. വേങ്ങര മണ്ഡലം ഭാരവാഹികളായ കെ.കെ.എസ് തങ്ങൾ, സൈനുദ്ദീൻ ഹാജി, മജീദ് അച്ചനമ്പലം, സംസ്ഥാന സമിതി അംഗം അസീസ് ഹാജി, മുസമ്മിൽ ന്യൂ ലുക്ക് , മുസ്തഫ റൂബി എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൊളപ്പുറം യൂണിറ്റ് സെക്രട്ടറി നദീർ എപി സ്വാഗതവും ട്രഷറർ സൈദ് മുഹമ്മദ് പിപി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}