കോട്ടക്കൽ: സമൂഹത്തിൽ വർധിച്ചു വരുന്ന അധാർമ്മിക പ്രവർത്തനങ്ങൾക്കെതിരെ മഹല്ല് ഭാരവാഹികൾ ജാഗ്രത പുലർത്തണമെന്നും മഹല്ല് സംസ്കരണ പ്രവർത്തനങ്ങൾ മഹല്ലുകളിൽ നടപ്പിലാക്കണമെന്നും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു.എസ് എം എഫ് കോട്ടക്കൽ മേഖലാ സാരഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ.കെ കെ എസ് ബാപ്പുട്ടി തങ്ങൾ അധ്യക്ഷത വഹിച്ചു കാവതികളം ഉസ്താദ് പ്രാർത്ഥന നടത്തി.അബ്ദുസ്സമദ് പൂക്കോട്ടൂർ വിഷയാവതരണം നടത്തി.ഓർഗനൈസർ ഇസ്മായിൽ ഫൈസി ഒടമല പദ്ധതി വിശദീകരണം നടത്തി. കാടാമ്പുഴ മൂസ ഹാജി,എ മുഹമ്മദ് മാസ്റ്റർ,ഇബ്റാഹിം മുസ് ലിയാർ എടരിക്കോട്,ഹനീഫ തൈക്കാടൻ,സി പി എം തങ്ങൾ ,പി ടി മുഹമ്മദ് ഫൈസി,യൂനുസ് ഹാജി കോട്ടക്കൽ,സി.ചെറിയാപ്പു ഹാജി,ഹസീബ് ഫൈസി,ബീരാൻകുട്ടി ബാഖവി,സുലൈമാൻ ഹാജി പെരുമണ്ണ,റഷീദ് മുസ് ലിയാർ മാറാക്കര,ഖാദർ ഹാജി എടരിക്കോട് ,ഇബ്രാഹീംകുട്ടി പൊൻമള എന്നിവർ സംബന്ധിച്ചു. സി.ഖാലിദ് മാസ്റ്റർ എടരിക്കോട് സ്വാഗതവും എ.അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
മഹല്ല് സംസ്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കണം-റഷീദലി തങ്ങൾ
admin