സൗദി ബുറൈദ കെ എം സി സി സാമൂഹ്യ സുരക്ഷാ ഫണ്ട് വിതരണം നടത്തി

സൗദിയിൽ വെച്ച് മരണപ്പെട്ട രണ്ട് കുടുംബങ്ങൾക്ക് സൗദി ബുറൈദ കെ എം സി സി യുടെ സാമൂഹ്യ സുരക്ഷാഫണ്ട് വിതരണം നടത്തി. ബറൈദയിൽ വെച്ച് മരണപ്പെട്ട കെഎംസിസി അംഗങ്ങളായ തൃശൂർ സ്വദേശി മുസ്തഫ, വേങ്ങര സ്വദേശി കല്ലൻ ഉനൈസ് എന്നിവരുടെ കുടുംബങ്ങൾക്കാണ് ഫണ്ട് കൈമാറിയത്. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഫണ്ട് കൈമാറി. 

ചടങ്ങിൽ കെ എം സി സി നേതാക്കളായ ബാജി ബഷീർ, അബ്ദുള്ള വെള്ളില, ബഷീർ ഓദായി, ഷൗക്കത്ത് പന്നിക്കോട്, സഫീർ വണ്ടൂർ മൊയിതീൻ കുട്ടി കൊതേരി, റഫീഖ് പയ്യനാട്, സമദ് ആനമങ്ങാട്, യൂസഫ് ചെറുമല, സകീർ കൈപ്പുറം, കുട്ടിക്ക എടക്കര, അസ്‌ലം ബാബു മണ്ണാർക്കാട്, അലിമോൻ, ഗഫൂർ അമ്മിനിക്കാട്, ഹമീദ് മൈക്, വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി കെ അസ്‌ലു, വേങ്ങര പഞ്ചായത്ത് മുസ്ലിം ലീഗ് ജ. സെക്രട്ടറി ടി വി ഇഖ്‌ബാൽ, കെ ടി കുഞ്ഞാലസ്സൻ കുട്ടി ഹാജി, പറങ്ങോടത് അസീസ്, കല്ലൻ അബ്ദു റഹ്മാൻ, കീരി കുഞ്ഞാലസ്സൻ ഹാജി, കീരി മൊയ്‌തീൻ കുട്ടി, ഹംസ കുട്ടി കെ കെ, കല്ലൻ ഉസൈൻ കുട്ടി,മുനീർ ഇ കെ, അബ്ദു റഹ്മാൻ കെ കെ, കെ ടി യൂസഫ്, കെ ടി കാലിദ്, ജാഫർ സി, ത്വയ്യിബ് കല്ലൻ, എ കെ ഷഹീം എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}